KOYILANDY DIARY.COM

The Perfect News Portal

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. സുരഭി കവലയില്‍ ഒരു ആടിനെ കൊന്ന നിലയില്‍ കണ്ടെത്തി. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് കൊന്നത്. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വെച്ചിരുന്നു. അതിനിടെയാണ് പാതി തിന്ന നിലയിലുള്ള ആടിന്റെ ജഡം കണ്ടെത്തിയത്. കടുവയാണ് ആടിനെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. 

കാല്‍പ്പാടുകള്‍ നോക്കി കടുവയാണോ എന്ന് ഉറപ്പിക്കാനുള്ള പരിശോധനയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞയാഴ്ച പ്രദേശത്ത് നിന്ന് ഒരു പശുക്കിടാവിനെ കടുവ പിടികൂടിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നാലഞ്ച് വളര്‍ത്തുമൃഗങ്ങളെ കടുവ പിടിച്ചിട്ടുണ്ട്. അതിനാല്‍ ഭീതിയിലാണ് നാട്ടുകാര്‍ കഴിയുന്നത്.

Share news