KOYILANDY DIARY.COM

The Perfect News Portal

ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്ര ലോഗോ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്ര ലോഗോ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്ന് മന്ത്രി എം ബി രാജേഷ്. പദ്ധതിയിൽ 85 ശതമാനം തുകയും ചെലവാക്കിയത് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പദ്ധതിക്കായി കേന്ദ്രം നൽകിയത് തുച്ഛമായ സഹായം. എന്നിട്ടാണ് പദ്ധതിയിൽ കേന്ദ്രത്തിൻറെ ലോഗോ വെക്കാൻ പറയുന്നത്. ലോഗോ വെച്ചില്ലെങ്കിൽ സഹായം നൽകില്ല എന്നാണ് കേന്ദ്രത്തിൻറെ നിലപാട്.

ഇത്തരത്തിൽ കേന്ദ്രത്തിൻറെ പേര് അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല. കോ – ബ്രാൻഡിങ്ങ് പോലും പാടില്ലെന്നാണ് കേന്ദ്രത്തിൻറെ നിലപാട്. സംസ്ഥാന സർക്കാരിൻറെ പേര് വെക്കണമെന്ന് സർക്കാരിന് നിർബന്ധമില്ല. 72000 രൂപ തന്നിട്ട് കേന്ദ്രത്തിൻറെ പേരും ലോഗോയും വെക്കണമെന്ന് കേന്ദ്രത്തിൻറെ വാശി. 72000 മുടക്കിയാൽ ശൗചാലയം പണിയാൻ പോലും കഴിയില്ലെന്നും, എന്നിട്ടാണ് മോദി സർക്കാരിൻറെ ലോഗോ വെക്കാൻ പറയുന്നതെന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.

Share news