KOYILANDY DIARY.COM

The Perfect News Portal

ന്യൂനപക്ഷ കൂട്ടായ്മയ്ക്ക് സർക്കാർ വേദിയൊരുക്കുന്നുവെന്നത് തെറ്റായി പ്രചരണം

ന്യൂനപക്ഷ കൂട്ടായ്മയ്ക്ക് സർക്കാർ വേദിയൊരുക്കുന്നുവെന്നത് തെറ്റായി പ്രചരണം നടത്തി ഒരു വിഭാഗം മാധ്യമങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ ‘വിഷൻ 2031’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സെമിനാറിലെ ഒരു വിഷയം മാത്രമാണ് ന്യൂനപക്ഷ ക്ഷേമം എന്നത് സര്‍ക്കാരിൻ്റെ ഉത്തരവില്‍ പറയുന്നുണ്ട്. ഇതിനെയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. സംസ്ഥാന സർക്കാര്‍ നടത്തുന്ന സെമിനാറിൽ വിവിധ വകുപ്പുകളിലായി 33 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്. എന്നാൽ, ഇക്കാര്യങ്ങൾ മറച്ചുവെച്ചാണ്, ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മയൊരുക്കുന്നുവെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.

കേരളത്തിൻ്റെ കഴിഞ്ഞകാല വളർച്ചയെ വിലയിരുത്തുന്നതിനും ഭാവിവികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമാണ് സംസ്ഥാന സർക്കാർ വിഷൻ 2031 സെമിനാർ സംഘടിപ്പിക്കുന്നത്. 2031ൽ കേരളം രൂപീകരിച്ചിട്ട് 75 വർഷം പൂർത്തിയാകുമ്പോൾ, എങ്ങനെയായിരിക്കണം കേരളം എന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങൾ ശേഖരിക്കുന്നതിനുമാണ് ഒക്ടോബറിൽ 33 സെമിനാറുകൾ സംഘടിപ്പിക്കുന്നത്. എന്നാൽ ചില മാധ്യമങ്ങൾ സംസ്ഥാന സർക്കാരിൻ്റെ ഉദ്ദേശശുദ്ധിയെ മറച്ചുവെച്ച്, ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മയൊരുക്കുന്നുവെന്നാണ് പ്രചരിപ്പിക്കുന്നത്.

വിവിധ വകുപ്പുകളുടെ കാഴ്ചപ്പാടാണ് കേരളത്തിലുടനീളമായി സംഘടിപ്പിക്കുന്ന 33 സെമിനാറുകൾ. അതിലെ ഒരു വകുപ്പാണ് ന്യൂനപക്ഷ ക്ഷേമം. മന്ത്രിമാരുടെ നേതൃത്വത്തിൽ മറ്റ് വകുപ്പുകളുടെയും ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യ- പൊതുവിതരണം, പൊതു വിദ്യാഭ്യാസം സാമൂഹ്യനീതി, ആരോഗ്യം, ധനകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലാണ് 33 സെമിനാറുകൾ. ഇതിൽ ഒരു ഭാഗം മാത്രമാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്നതും സർക്കാരിൻ്റെ ഉത്തരവിലൂടെ വ്യക്തമാകുന്നുണ്ട്.

Advertisements

വിവിധ വകുപ്പുകളുടെ പത്തുവർഷത്തെ നേട്ടങ്ങളും നടപ്പാക്കിയ സുപ്രധാന പദ്ധതികളും അതോടൊപ്പം തന്നെ 2031ൽ എന്താകണം കേരളത്തിൻ്റെ വികസനം എന്ന നയരേഖയും സെമിനാറിൽ അവതരിപ്പിക്കും. നയരേഖ ഉൾപ്പെടെയുള്ള മൂന്ന് രേഖകളും ഒക്ടോബർ 30 മന്ത്രിമാർ മുഖേന സമർപ്പിക്കണം. എന്നാൽ ഇക്കാര്യങ്ങളൊക്കെ മറച്ചുവെച്ചാണ് ഒരു വിഭാഗം മാധ്യമങ്ങൾ ന്യൂനപക്ഷ കൂട്ടായ്മയിൽ മാത്രമാണ് സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നതെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. 

Share news