സമാധാന കരാര്‍ ലംഘനം; ഗാസ സിറ്റിയില്‍ അഞ്ചുപേരെ വെടിവെച്ച് കൊന്ന് ഇസ്രയേല്‍ സൈന്യം

.
ഗാസയില്‍ സമാധാന കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ആക്രമണം. അഞ്ചു പേരെ ഇസ്രയേല്‍ സൈന്യം വെടിവെച്ച് കൊന്നതായാണ് അല്‍ജസറീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈജിപ്തില്‍ സാമാധാനക്കരാര്‍ വിജയകരമായി പൂര്‍ത്തിയായതിനു പിന്നാലെയാണ് വെടി നിര്‍ത്തല്‍ ലംഘനം. ഷുജയാ മേഖലയിലാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. രണ്ടു പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ സ്വന്തം വീടുകള്‍ തേടി അലയുന്ന പലസ്തീനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഖാന്‍ യൂനിസില്‍ ഇസ്‌റാഈലിന്റെ വെടിവെപ്പില്‍ രണ്ട് പലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റാമല്ല, എല്‍ബിറേ, ഹെബ്രോണ്‍ തുടങ്ങിയ നഗരങ്ങളില്‍ ഇസ്രയേല്‍ സൈന്യം രാത്രികാല റെയ്ഡുകള്‍ നടത്തി, വീടുകളില്‍ അതിക്രമിച്ചു കടക്കുകയും യുവാക്കളെ അറസ്റ്റ് ചെയ്തതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ വാഫ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും പലസ്തീനികള്‍ക്കു നേരെയുള്ള ആക്രമണം തുടരുകയാണ് ഇസ്രയേല്‍. അതേസമയം ഐഡിഎഫ് സൈനികര്‍ക്ക് നേരെ സംശയാസ്പദമായ സാഹചര്യത്തില്‍ വന്നവരെയാണ് വെടിവെച്ചതെന്നാണ് ഇസ്രയേല്‍ വാദം.

