KOYILANDY DIARY.COM

The Perfect News Portal

കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് പിടിയില്‍

ചെന്നൈ: കേരളത്തില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ.എസ് നേതാവ് എന്‍ഐഎയുടെ പിടിയില്‍. ഐ.എസിൻറെ തൃശ്ശൂർ മേഖലാ നേതാവാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെന്നൈയിൽ നിന്നാണ് സയ്ദ് നബീൽ അഹമ്മദ് എന്നയാള്‍ പിടിയിലായത്. കർണാടകത്തിലും തമിഴ്‌നാടിലും ഒളിവിൽ കഴിഞ്ഞ നബീൽ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

കേരളത്തിൽ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഗൂഢാലോചന ഇയാളുടെ നേതൃത്വത്തിൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താന്‍ കൊള്ളയടക്കം നബീൽ നടത്തിയതായും എൻ.ഐ.എ വ്യക്തമാക്കി. 

ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ കൊടയിൽ അഷ്‌റഫ് എന്നയാളെ 2023 ജൂലെെയിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നബീലും പിടിയിലാകുന്നത്. നിരവധി രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 

Advertisements

 

 

 

Share news