KOYILANDY DIARY.COM

The Perfect News Portal

തൃശ്ശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ: തട്ടിത്തെറിപ്പിച്ച് ട്രെയിൻ

തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചു. ഇരുമ്പിന്റെ കഷണം ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. പുലർച്ചെ നാലുമണിയോടെ കടന്നു പോയ ഗുഡ്സ് ട്രെയിൻ ആണ് ഇരുമ്പു കഷണത്തിൽ തട്ടിയത്. എറണാകുളം ഭാഗത്തേക്കു പോകുന്ന ട്രാക്കിലാണ് ഇരുമ്പ് കഷ്ണം വെച്ചതായി കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഈ ഭാഗത്ത് റെയിൽവേ ട്രാക്കിൽ നിർമ്മാണ പ്രവർത്തികൾ നടന്നു വന്നിരുന്നു. അറ്റകുറ്റപ്പണിക്കിടെ ഇരുമ്പു കഷ്ണം ട്രാക്കിലേക്ക് കയറിക്കിടന്നതാകാമെന്നാണ് വിവരം. അട്ടിമറി ശ്രമം അല്ലെന്നാണ് നിഗമനമെങ്കിലും സംഭവത്തിൽ റെയിൽവേ പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

Share news