KOYILANDY DIARY.COM

The Perfect News Portal

ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയൺ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ബഹുനില കെട്ടിടങ്ങളിലാണ് മിസൈൽ പതിച്ചത് . ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. നിരവധി പേർക്ക് പരുക്കേറ്റു.

 

ഇസ്രയേലിലെ പ്രധാനപ്പെട്ട മെഡിക്കൽ സെന്റർ ആണ് സൊറോക്ക മെഡിക്കൽ സെന്റർ. ഇറാന്റെ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഡോക്ടർമാർ ഇറങ്ങിയോടുന്ന സാഹചര്യം ഉണ്ടായി. മെഡിക്കൽ സെന്ററിന്റെ ഒരു കെട്ടിടം പൂർണമായി തകർന്നു. ഇസ്രയേലിന്റെ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്കും മിസൈൽ പതിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Share news