KOYILANDY DIARY.COM

The Perfect News Portal

ഗൾഫ് രാജ്യങ്ങളിലെ പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്

.

ഗൾഫ് രാജ്യങ്ങളിലെ പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം. കുവൈത്തിലെയും സൗദി അറേബ്യലെയും യു എ ഇ-യിലെയും ജോർദാനിലെയും പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. കുവൈത്തിലെ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് കടൽപ്പാലം, സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, ജോർദാനിലെ കിംഗ് ഹുസൈൻ പാലം, ഡാമിയ പാലം, അബ്ദുൺ പാലം എന്നിവ ആക്രമിക്കുമെന്നാണ് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. ടെഹ്‌റാനിലെ പാലം തകർത്തതിന്റെ പ്രതികാരമായാണ് നടപടി. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരമുള്ള കറാജിലെ ബി-1 പാലം ഇന്നലെ ഇസ്രയേൽ ആക്രമിച്ചിരുന്നു.

 

അതേസമയം, ബഹ്‌റൈനിലും കുവൈറ്റിലും പുലർച്ചെ രണ്ടു തവണ ആക്രമണശ്രമം ഉണ്ടായി. പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എൻ രക്ഷാസമിതിയിൽ പൊരിഞ്ഞ പോര് കടുക്കുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.
പാശ്ചാത്യരാജ്യങ്ങളാണ് പ്രദേശത്ത് അസ്ഥിരാവസ്ഥയുണ്ടാക്കിയതെന്ന് റഷ്യയുടെ യു എൻ അംബാസഡർ വാസിലി നെബെൻസിയ വിമർശിച്ചു. പ്രകോപനമില്ലാതെയാണ് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയതെന്നും റഷ്യൻ അംബാസഡർ. യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും റഷ്യൻ അംബാസഡർ.

Advertisements

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കയും ഇസ്രയേലും നടത്തിയതെന്ന് ചൈനയുടെ യു എൻ അംബാസഡർ ഫു കോങ് വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾക്കുമേലുള്ള ഇറാന്റെ ആക്രമണങ്ങളെയും ചൈന അപലപിച്ചു. ഇറാനെ നിശിതമായി യു എന്നിലെ അമേരിക്കൻ സ്ഥാനപതി മൈക്ക് വാൾട്‌സ് വിമർശിച്ചു.
ലോക സമ്പദ് വ്യവസ്ഥയെ ബന്ദികളാക്കാൻ ഇറാന് അവകാശമില്ലെന്ന് മൈക്ക് വാൾട്‌സ് പറഞ്ഞു.

 

Share news