KOYILANDY DIARY.COM

The Perfect News Portal

നിക്ഷേപകർക്ക് സധൈര്യം കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപിക്കാം; മന്ത്രി മുഹമ്മദ് റിയാസ്

നിക്ഷേപകർക്ക് സധൈര്യം കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപിക്കാമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിക്ഷേപക ഉച്ചകോടി വേദിയിലെത്തിയതായിരുന്നു മന്ത്രി. ആഗോള നിക്ഷേപക സംഗമം വലിയൊരു വൈബ് ആയി മാറിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

നിക്ഷേപകരെ കേരളത്തിലെ ടൂറിസം മേഖലയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിൽ വൻ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. ടൂറിസം വ്യവസായമായി പ്രഖ്യാപിച്ച സർക്കാർ നടപടി കൂടുതൽ നിക്ഷേപം എത്തുന്നതിന് ഗുണം ചെയ്യുമെന്നും നിക്ഷേപക ഉച്ചകോടി വേദിയിൽ വെച്ച് മന്ത്രി പറഞ്ഞു.

 

ആഗോള നിക്ഷേപക സംഗമത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ടൂറിസം മേഖലയാണെന്നും ടൂറിസം മേഖലയിലേക്ക് നിരവധിപേർ വ്യവസായ നിക്ഷേപവുമായി വരുന്നത് പോസിറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും വികസനക്കുതിപ്പിന് കാരണമായി ആഗോള നിക്ഷേപക ഉച്ചകോടി മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Advertisements
Share news