KOYILANDY DIARY

The Perfect News Portal

വിവാഹ വാ​ഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍  അന്വേഷണം

പത്തനംതിട്ട: വിവാഹ വാ​ഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്നത് കൊച്ചിയിലായതിനാൽ തുടരന്വേഷണം പാലാരിവട്ടം പൊലീസ് ഏറ്റെടുത്തു. കാറില്‍ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.  പത്തനംതിട്ട സ്വദേശിയായ മുസമിന്‍ നാസറിനെതിരെയാണ് പൊലീസ് കേസെടുത്തത്. 
നഗ്നഫോട്ടോ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പ്രതി വിദേശത്തേക്ക് കടന്നതായും യുവതി ആരോപിച്ചു. പാലാരിവട്ടം പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ബലാൽസംഘം ചെയ്യണമെന്ന ലക്ഷ്യത്തോടെ 2023 ഫെബ്രുവരിയിൽ പ്രതി വിവാഹം കഴിക്കാമെന്ന് യുവതിയെ അറിയിച്ചതായി എഫ്ഐആറിൽ പറയുന്നു.
2023 ഏപ്രിൽ 15 ന് പ്രതിയുടെ കാറിൽ യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചതായും എഫ്ഐആറിൽ ഉണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട സ്വദേശി മുസമിർ നാസറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.