KOYILANDY DIARY

The Perfect News Portal

മഞ്ഞുമ്മല്‍ ബോയ്‌സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം; നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് ഇഡി

മഞ്ഞുമ്മല്‍ ബോയ്‌സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണത്തില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് ഇഡി. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

ജൂണ്‍ 11ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.