KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍ ബീഹാർ സ്വദേശിയായ സുനിൽ കുമാർ റിഷിദേവ് (23) നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുകയാണ് റിഷിദേവ്.
.
.
വൈകിട്ട് 7 മണിയോടുകൂടിയാണ് ചെങ്ങോട്ടുകാവ് പാലത്തിനടുത്തുള്ള വഗാഡ് ലേബർ ക്യാമ്പിൽ താമസിച്ചുവരുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രണ്ടു ദിവസമായി ഇയാൾക്ക് അസ്വസ്ഥതയുള്ളതായി കൂടെയുള്ളവർ വിവരം നൽകി
കൊയിലാണ്ടി പോലീസ് സ്ഥലത്തും ആശുപത്രിയിലുമെത്തി പരിശോധന നടത്തി.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Share news