കൊയിലാണ്ടിയിൽ ലോക വനിതാദിനം ആഘോഷിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിച്ചു. ടൗൺഹാളിൽ നടന്ന പരിപാടി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മുഖ്യാതിഥിയായിരുന്നു.
.

.
ഉപാധ്യക്ഷ സി.ടി. ബിന്ദു, സ്ഥിരം സമിതി അധ്യക്ഷന്മാരായ രമ്യ പണ്ടാരക്കണ്ടി, എം.ദൃശ്യ, കൗൺസിലർമാരായ ശ്രീജാറാണി, എം.കെ. തസ്നിയ, അഭിന നാരായണൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി വി. രമിത, ഐസിഡിഎസ് സൂപ്പർവൈസർ കെ.കെ. അനുഷ എന്നിവർ സംസാരിച്ചു.



