KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ അന്താരാഷ്ട്ര വെബിനാർ ആരംഭിച്ചു

എസ്എൻഡിപി കോളേജിൽ അന്താരാഷ്ട്ര വെബിനാർ
കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ഗുരുവചൻ എന്ന പേരിൽ ഇന്റർനാഷണൽ വെബിനാർ സീരീസ് ആരംഭിച്ചു. കേരളാ സ്റ്റേറ്റ് ഹയർ എജ്യൂക്കേഷൻ കൗൺസിലിന്റെ സഹകരണത്തോടെ 2023 നവംബർ 24 മുതൽ ഡിസംബർ 4 വരെ നീണ്ടു നിൽക്കുന്ന അന്തർദേശീയ വെബിനാർ കാലിക്കറ്റ് സർവ്വകലാശാലാ റജിസ്ട്രാർ പ്രൊഫ. സതീഷ് ഇ.കെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുജേഷ് സി.പി. അധ്യക്ഷത വഹിച്ചു.
ഊർജ്ജസ്വലമായ പഠനാന്തരീക്ഷം പരിപോഷിപ്പിക്കുക, അക്കാദമിക വികസനത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കുക, ഇൻറർ ഡിസിപ്ലിനറി വിഷയങ്ങൾ, അത്യാധുനിക ഗവേഷണം, നൂതന ആശയങ്ങൾ എന്നിവ പര്യവേഷണം ചെയ്യാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് സമ്പന്നവും പരിവർത്തനോന്മുഖവുമായ വിദ്യാഭ്യാസ അനുഭവം സ്ഥാപിക്കുക എന്നിവയാണ് വെബിനാറിന്റെ ലക്ഷ്യം.
വിവിധ സർവ്വകലാശാലകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ദേശീയ അന്തർദേശീയ അക്കാദമിക പണ്ഡിതന്മാരും, അധ്യാപകരും, വിദ്യാർത്ഥികളും, ഗവേഷകരും വെബിനാറിൽ പങ്കാളികളാവും. വെബിനാർ ഡിസംബർ 4ന്  സമാപിക്കും. ഡോ. ആർ. രവീന്ദ്രൻ (യുജിസി എമിറിറ്റസ് പ്രൊഫസർ), ഡോ. ഷഫീഖ് വി. (റിസർച്ച് ഓഫീസർ കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൌൺസിൽ) എന്നിവർ സംസാരിച്ചു. ചാന്ദിനി പി.എം സ്വാഗതവും ഡോ. ഭവ്യ. ബി (പ്രോഗ്രാം കോഡിനേറ്റർ) നന്ദിയും പറഞ്ഞു.