സൂപ്പർ താരം ലയണൽ മെസ്സിയുടെ ചിറകിലേറി തങ്ങളുടെ ആദ്യ എംഎൽഎസ് കപ്പ് കിരീടം ചൂടി ഇന്റർ മിയാമി
.
സൂപ്പർ താരം ലയണൽ മെസ്സിയുടെ ചിറകിലേറി തങ്ങളുടെ ആദ്യ എംഎൽഎസ് കപ്പ് കിരീടം ചൂടി ഇന്റർ മിയാമി. ഫൈനലിൽ ശക്തരായ വാങ്കൂവർ വൈറ്റ്‌ക്യാപ്സിനെ 3-1 എന്ന സ്കോറിന് തോൽപിച്ചാണ് ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മിയാമി കപ്പ് ഉയർത്തിയത്.

മത്സരത്തിലെ മിയാമിയുടെ മൂന്നു ഗോളുകളിലും നേരിട്ടോ പരോക്ഷമായോ പങ്കാളിയായ മെസ്സി, സ്വന്തം കരിയറിലെ 48-ാം ട്രോഫി ആണ് നേടിയത്. ഇതോടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ താരമായി മെസ്സി മാറി. അർജന്റീനക്കായി ആറു ട്രോഫികളും, ബാഴ്‌സലോണക്കായി മുപ്പത്തിയഞ്ചും , പിഎസ്ജിയിൽ മൂന്നും, ഇന്റർ മിയാമിയുമായി 4 ട്രോഫികളുമാണ് മെസ്സി ഇതുവരെ നേടി എടുത്തത്.

മത്സരത്തിലെ മികവിന് എം വി പി പുരസ്കാരവും പ്ലേയർ ഓഫ് ദി മാച്ച് ബഹുമതിയും മെസ്സിക്ക് ലഭിച്ചു. “ഈ വർഷം എംഎൽഎസ് കപ്പ് നേടുക എന്നത് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ടീം മുഴുവനും അതിനായി അതിശയകരമായ പരിശ്രമം നടത്തി,” എന്ന് മെസ്സി മത്സരശേഷം പറഞ്ഞു.




