KOYILANDY DIARY.COM

The Perfect News Portal

കനത്ത ചൂട്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.

കടുത്ത ചൂടിൽ അതീവ ജാഗ്രത പാലിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രതാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.

Share news