KOYILANDY DIARY.COM

The Perfect News Portal

റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ ഐ.എൻ.ടി. യു സി നഗരസഭാ മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ ഐഎൻടിയുസി കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഐഎൻടിയു സി കൊയിലാണ്ടി യൂണിയൻ പ്രസിഡണ്ട് നിഷാദ്  മരുതുർ അധ്യക്ഷ്യത വഹിച്ചു.

ഡി.സി.സി. എക്സ്ക്യൂട്ടീവ് മെമ്പർ വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കി ഓട്ടോ തൊഴിലാളികളുടെ ദുരിത പൂർണ്ണമായ ഓട്ടോ സർവ്വീസിന് അറുതി വരുത്താനുള്ള നടപടികൾ മുനിസിപ്പാലിറ്റി ഭരണസമിതി നടപ്പിലാക്കണമെന്ന് വി.വി. സുധാകരൻ പറഞ്ഞു.

കോൺഗ്രസ്സ് സൗത്ത്, നോർത്ത് മണ്ഡലം പ്രസിഡണ്ടുമാരായ അരുൺ മണമൽ, രജീഷ് വെങ്ങളത്ത്കണ്ടി, ഐ.എൻ.ടി.യു സി നേതാവ് ടി. കെ നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സേവാദൾ കോൺഗ്രസ്സ് മേപ്പയ്യൂർ ബ്ലോക്ക് പ്രസിഡണ്ട് അനിൽകുമാർ അരിക്കുളം, ഐ. എൻ ടി. യു സി ഭാരവാഹികളായ നൗഫൽ കെ.ടി നടുവത്തൂർ, കാദർ, ഹാഷിം, ദിൽഷാദ് സജി തെക്കെയിൽ, വിനയൻ കാഞ്ചന എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി രജീഷ് കളത്തിൽ സ്വാഗതവും ചന്ദ്രൻ നന്ദിയും പറഞ്ഞു.
Share news