ഐ.എൻ.ടി യു.സി. തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി

കൊയിലാണ്ടി: ഐ.എൻ.ടി യു.സി. തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി. കെ പി. സി. സി. മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. ഐ എൻ ടി യു സി. ജില്ലാ പ്രസിഡണ്ട് കെ. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. റീജിയണൽ പ്രസിഡണ്ട് ടി. കെ. നാരായണൻ അധ്യക്ഷത വഹിച്ചു.

വിലക്കയറ്റം തടയുക, തൊഴിലുറപ്പ്, തൊഴിലും കൂലിയും ഉറപ്പു വരുത്തുക, കർഷകത്തൊഴിലാളികളുടെ വേതനത്തിന്നു സമാനമായ 690/ രൂപ തൊഴിലുറപ്പ്കാർക്കും കൂടി അനുവദിക്കണം, തൊഴിലാളികളെ വർക്ക് മെൻ, compansation ആക്ടിൽ ഉൾപെടുത്തുക, gratitty, പെൻഷൻ, മുതലായവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൗൺസിലർമാരായ ഗോപാലൻ കാര്യാട്ട്, പി വി. മനോജ്, സുമതി കെ. എം ജിഷ, വത്സല പുള്ളിയത്ത്, വി ടി സുരേന്ദ്രൻ, മുജേഷ് ശാസ്ത്രി, ഉണ്ണികൃഷ്‌ണൻ. കെ, ശശിധരൻ വി കെ, രാഘവൻ പി. മനോജ് എൻ എം, ശശി പാലൂർ, ബാബു മണമൽ, എം കെ ബാലകൃഷ്ണൻ മുതലായവർ പ്രസംഗിച്ചു.
