KOYILANDY DIARY

The Perfect News Portal

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആദിത്യയുടെ മരണത്തിൽ കുടുംബം പൊലീസിന് പരാതി നൽകി

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആദിത്യയുടെ മരണത്തിൽ പൊലീസിന് പരാതി നൽകി ആദിത്യയുടെ കുടുംബം. സൈബർ ആക്രമണമല്ല മരണകാരണമെന്ന് പരാതിയിൽ പറയുന്നു. മരണകാരണം പുറത്തുവരണമെന്നും മാതാപിതാക്കൾ പറഞ്ഞു. ആദിത്യയുടെ സുഹൃത്ത് രണ്ടുമാസമായി വീട്ടിൽ വരുന്നില്ല. മുൻപ് സ്ഥിരമായി വരുമായിരുന്നു. സുഹൃത്താണ് മരണത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്നുവെന്നും പരാതിയിൽ ആരോപിച്ചു.

ആണ്‍ സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ പെണ്‍കുട്ടി രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നതായി സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കഴിഞ്ഞ ദിവസം യുവാവിന്റെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നെടുമങ്ങാട് സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ മൊഴിയാണ് പൂജപ്പുര പൊലീസ് എടുത്തത്.