KOYILANDY DIARY.COM

The Perfect News Portal

ഐഎൻഎൽ നേതാവ് ഹുസൈൻ തങ്ങൾ (66) അന്തരിച്ചു

കൊയിലാണ്ടി: ഐഎൻഎൽ നേതാവ് ഹുസൈൻ തങ്ങൾ (66) അന്തരിച്ചു. ഐ.എൻ.എൽ. കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ടും മുൻ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ടുമാണ്ടും, കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാകമ്മിറ്റി അംഗവുമായിരുന്നു. കോഴിക്കോട് മൈത്ര ഹോസ്പിറ്റൽ വെച്ചാണ് മരണം സംഭവിച്ചത്.  കൊയിലാണ്ടി ഐസ്പ്ലാൻ്റ് റോഡിലെ മാപ്പിള സ്കൂളിന് സമീപം സഹർ വീട്ടിലാണ് താമസം. മരണ വാർത്തയറിഞ്ഞ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

 

ഇന്നലെ വൈകീട്ട് സിപിഐ(എം) നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തെ തുടർന്ന് കൊയിലാണ്ടിയിൽ നടന്ന അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. തുടർന്ന് ഇന്ന് കാലത്ത് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മറ്റൊരാവശ്യത്തിന് എത്തിയ സമയത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.

 

പരേതരായ പൂഴിയിൽ ആറ്റക്കോയയുടെയും മുത്തുബിയുടെയും മകനാണ്. ഭാര്യ: സഫിയ, മക്കൾ: റംല, സെയ്ത് തൻസീം തങ്ങൾ, റഫ. മരുമക്കൾ: അൻവർ ഭർഗേബ, ബാസിത്ത്. സഹോദരൻ: പരേതനായ അബ്ദുള്ളക്കോയ. ജനാസ: ബുധനാഴ്ച രാവിലെ 8 മണിക്ക്  കൊയിലാണ്ടി ഇർഷാദ് പള്ളിയിൽ.

Advertisements
Share news