വിദ്യാർത്ഥികൾ നേരിടുന്ന യാത്രാ പ്രശ്നം പരിഹരിക്കണം INL കൊയിലാണ്ടി മണ്ഡലം കമ്മറ്റി.

കൊയിലാണ്ടി: വിദ്യാർത്ഥികൾ നേരിടുന്ന യാത്രാ പ്രശ്നം പരിഹരിക്കണമെന്ന് INL കൊയിലാണ്ടി മണ്ഡലം കമ്മറ്റി ആവശ്യപ്പപെട്ടു. കൊയിലാണ്ടി പട്ടണത്തിൽ സ്വകാര്യ ബസ്സുകളുടെ മൽസര ഓട്ടം കാരണം മണിക്കുറുകൾ കാത്ത് നിന്നാലും സ്കൂൾ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ ഓടുന്ന പ്രവണത അവസിനിപ്പിക്കണമമെന്നും ഇത് വിദ്യാർത്ഥികളെ വളരെ പ്രയാസത്തിലാക്കുന്നു. ഇതിനെതിരെ ഗതാഗതവകുപ്പ് മന്ത്രിക്കും, ജില്ലാ കളക്ടർക്കും, പോലീസ് മേധാവിക്കും പരാതിനൽകാൻ യോഗം തീരുമാനിച്ചു.

ഇതിന് പരിഹാരം കണ്ടില്ലങ്കിൽ സമരപരിപാടിയുമായി മുന്നോട് പോകുമെന്ന് കമ്മറ്റി അറിയിച്ചു. മണ്ഡലം പ്രസിഡന്റ് PNK അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം INL ജില്ല ജന: സെക്രട്ടറി OP അബ്ദുറഹിമാൻ ഉദ്ഘാടനo ചെയ്തു. NYL ജില്ല പ്രസിഡണ്ട് സിറാജ് മൂടാടി, NWL ജില്ലാ കമ്മറ്റി അംഗം OT അസ്മ, NWL മണ്ഡലം സെക്രട്ടറി സ്വാലിഹ ടീച്ചർ, മുഹമ്മദ് ബാത്ത എന്നിവർ സംസാരിച്ചു. മണ്ഡലം ജന: സെക്രട്ടറി ഇസ്മായിൽ കരീംക്ക സ്വാഗതവും അഷ്റഫ് KV നന്ദിയും പറഞ്ഞു.
