KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ വ്യവസായ പ്രമുഖൻ ഉസ്മാൻ ഹാജി (90)

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വ്യവസായ പ്രമുഖൻ ഉസ്മാൻ ഹാജി (ലണ്ടൻ) (90) നിര്യാതനായി. പ്രദേശത്തെ മത, സാമൂഹിക, രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി, കാവുംവട്ടം മുസ്ലിം യു.പി സ്കൂൾ മാനേജർ, കുറുവങ്ങാട് മസ്ജിദുൽ ബിലാൽ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

കൊയിലാണ്ടിയിലെ ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന നെസ്റ്റ് , തണൽ, തണൽ- ലൈഫ്, തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ഹലീമ ഹജ്ജുമ്മ. മക്കൾ: റസിയ, മെഹബൂബ് (ലണ്ടൻ), മുസ്തഫ (ലണ്ടൻ), ആയിശ (ലണ്ടൻ), ഫാസില (അബൂദാബി), പരേതയായ നസീമ. മരുമക്കൾ: ഷാഹിന (പളളിക്കര), മർഷിദ (ഫറൂഖ്), ഹിശാം (കോഴിക്കോട്), പരേതരായ മുഹമ്മദലി, ഇബ്രാഹിം കുട്ടി. ഖബറടക്കം ഞായറാഴ്ച രാവിലെ 8.15 കുറുവങ്ങാട് ജുമാ മസ്ജിദ്.

Share news