യാത്രക്കാരെ വലച്ച് ഇൻഡിഗോ: നാലാം ദിനവും സർവീസുകൾ മുടങ്ങി; വിമാനത്താവളങ്ങളിൽ കുടുങ്ങിയത് നിരവധി പേർ
.
യാത്രക്കാരെ വലച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസായ ഇൻഡിഗോ. നാലാം ദിവസവും വിമാന സർവീസുകൾ മുടങ്ങിയതോടെ നിരവധി വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 600 ഓളം സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. ഇതിൽ യാത്രക്കാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉണ്ടാകുന്നത്.

സർവീസ് പൂർണമായും സാധാരണ ഗതിയിലാകാൻ ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്ന് ഡിജിസിഎയെ ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. ആവശ്യത്തിന് പൈലറ്റുമാർ ഇല്ലാത്തതും, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയുമാണ് പ്രതിസന്ധിക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നാല് ഇൻഡിഗോ വിമാനങ്ങൾ വൈകുകയും രണ്ടെണ്ണം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യയിൽ തന്നെ ഏറ്റവുമധികം സർവീസുകൾ നടത്തുന്നത് വിമാനക്കമ്പനിയാണ് ഇൻഡിഗോ. ഡൽഹി, മുംബൈ അടക്കമുള്ള എയർപോർട്ടുകളിൽ വൻ തിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്.




