ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ മർദ്ദിച്ചു
ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ മർദ്ദിച്ചു. ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ 6E 2175 വിമാനത്തിലാണ് സംഭവം ഉണ്ടായത്. മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം വൈകുമെന്ന് അറിയിച്ചതിനാലാണ് മർദ്ദനമേറ്റത്. സഹിൽ കടാരിയ എന്ന യാത്രക്കാരാണ് പൈലറ്റിനെ മർദിച്ചത്. വ്യോമയാന സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചു. മഞ്ഞ ഹൂഡി ധരിച്ച യാത്രക്കാരൻ അപ്രതീക്ഷിതമായി വിമാനത്തിന്റെ പിന്നിൽ നിന്ന് പാഞ്ഞുകയറുകയും പൈലറ്റിനെ ഇടിക്കുകയും ചെയ്തതാണ് ആക്രമണം.
