ഇന്ത്യൻ നാഷണൽ ലീഗ് സേട്ടു സാഹിബിന്‍റെ 105-ാം ജന്മദിനം സംഘടിപ്പിച്ചു
മൂടാടി: ഇന്ത്യൻ നാഷണൽ ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി മുത്തായം ശാഖ നേതൃത്വത്തില്‍ സേട്ടു സാഹിബിന്‍റെ 105-ാം ജന്മദിന സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ വാർഡ് മെമ്പർ മോഹന-യ്ക്ക് സ്വീകരണവും
സംഘടിപ്പിച്ചു. INL പഞ്ചായത്ത് പ്രസിഡണ്ട് PHK ഹമീദ് തങ്ങളുടെ
അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടിടി കുഞ്ഞമ്മദ് മാഷ് ഉദ്ഘാടനം ചെയ്തു.

പി എൻ കെ അബ്ദുല്ല, സിറാജ് മൂടാടി, ഇബ്രാഹിം PNK ഐഎംസിസി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷംസീർ പി കെ സ്വാഗതവും അസ്മ OT നന്ദിയും പറഞ്ഞു.




