KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുടുംബ സംഗമം 

കൊയിലാണ്ടി നഗരസഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 9-ാം വാർഡ്  മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. വിയ്യൂരിൽ മഠത്തിൽ ടി.എം. നാരായണൻ നായർ നഗറിൽ നടന്ന പരിപാടി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന: സിക്രട്ടറി ദിനേശ് പെരുമണ്ണ ഉൽഘാനം ചെയ്തു. ശുലാൽ പൊന്നാറത്ത് മുഖ്യ പ്രഭാഷണം നടത്തി, SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് KPCC മെമ്പർ പി രത്നവല്ലി ഉപഹാരം സമർപ്പിച്ചു.
.
.
മണ്ഡലം പ്രസിഡൻ്റുമാരായ രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണമൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് നടേരി ഭാസ്ക്കരൻ, സെക്രട്ടറിമാരായ എൻ ദാസൻ വിയ്യൂർ, സുനിൽ കുമാർ കെ.കെ, നാണി, പി.വി. അൻസാർ കൊല്ലം, റസിയ ഉസ്മാൻ, തങ്കമണി ചൈത്രം, പി.കെ. പുരുഷോത്തമൻ, ഒ.കെ. ബാലൻ, രാജൻ പുളിക്കൽ,പി.ടി. ഉമേഷ്, എന്നിവർ സംസാരിച്ചു. നിഷ പുതിയോടത്ത് സ്വാഗതവും, പി.കെ അനിൽ കുമാർ നന്ദിയും പറഞ്ഞു.
Share news