ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പുളിയഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ് തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് നടേരി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കോർ കമ്മിറ്റി ചെയർമാൻ ടി.പി കൃഷ്ണൻ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.
.

.
കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ ദാസൻ, വാർഡ് പ്രസിഡണ്ട് അജിത്ത് തെക്കെയിൽ, കൊയിലേരികണ്ടി സുരേഷ്, ബാബു, പ്രഭീഷ് കെ യം , ഉണ്ണികൃഷ്ണൻ പി, റഷീദ് പുളിയഞ്ചേരി, സരിത ടി എന്നിവർ സംസാരിച്ചു.
