KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ടെസ്റ്റിൽ നിന്നും വിരമിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വിരമിക്കൽ തീരുമാനം താരം അറിയിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും. വിരമിക്കൽ തീരുമാനം അറിയിച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. രോഹിത് ശർമക്ക് പിന്നാലെയാണ് ഇപ്പോൾ കോഹ്ലിയും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ബിസിസിഐയെ കോഹ്ലി നേരത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടെസ്റ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ കൂടിയായിരുന്നു കോഹ്ലി.

 

2014ല്‍ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ കോഹ്ലി 68 ടെസ്റ്റുകളിലാണ് ഇന്ത്യയെ നയിച്ചത് ഇതിൽ 40 എണ്ണത്തിലും ഇന്ത്യ ജയിക്കുകയുണ്ടായി. ഇന്ത്യയെ ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ വിജയിപ്പിച്ച ക്യാപ്റ്റൻ എന്ന റെക്കോർഡും കോഹ്ലിയുടെ പേരിലാണ്.

Advertisements

 

 

2011 ല്‍ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച താരം 14 സീസണുകളിലായി 123 ടെസ്റ്റുകളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 9230 റൺസാണ് ടെസ്റ്റിലെ സമ്പാദ്യം. ഈ വർഷം ഓസ്‌ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. പരമ്പരയില്‍ ഒരു മത്സരത്തില്‍ സെഞ്ച്വറി അടിച്ചതൊ‍ഴിച്ചാല്‍ ബാക്കിയുള്ള കളികളില്‍ തിളങ്ങാൻ കോഹ്ലിക്ക് സാധിച്ചിരുന്നില്ല.

 

ടി20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റിൽനിന്നും കോഹ്ലി വിരമിച്ചിരുന്നു. ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമേ താരത്തെ ഇന്ത്യൻ ജേ‍ഴ്സിയില്‍ കാണാൻ സാധിക്കുകയുള്ളൂ.

Share news