KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പോരാട്ടം ഇന്ന് മുതല്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പോരാട്ടം ഇന്ന് മുതല്‍. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ആരംഭിക്കും. ദക്ഷിണാഫ്രിക്കൻ മണ്ണിലെ മോശം റെക്കോർഡ് തിരുത്താനാകും ടീം ഇന്ത്യ ശ്രമിക്കുക.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് തോൽവിക്ക് ശേഷം രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പൻ താരങ്ങൾ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന സവിശേഷത. സീനിയർ താരങ്ങളുടെ തിരിച്ചുവരവ് ടീമിന് കരുത്ത് പകരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ എട്ട് ടെസ്റ്റ് പര്യടനങ്ങളാണ് ടീം ഇന്ത്യ കളിച്ചിട്ടുള്ളത്. ഏഴിലും ഇന്ത്യ തോറ്റു.

 

മൊഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, എം.എസ് ധോണി, വിരാട് കോലി തുടങ്ങിയ താരങ്ങൾ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചിട്ടുണ്ടെങ്കിലും പരമ്പര നേടാൻ കഴിഞ്ഞിട്ടില്ല. 31 വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് രോഹിതും സംഘവും. അതേസമയം മഴ വില്ലനാകുമോയെന്ന സംശയവും ഉയരുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

Advertisements
Share news