കൊയിലാണ്ടി കോടതിയില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

കൊയിലാണ്ടി കോടതി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
കൊയിലാണ്ടി ബാർ അസോസിയേഷൻ വൈസ് പ്രസിഡണ്ട് വിജി. ബി.ജി പതാക ഉയർത്തി. ജില്ലാ ജഡ്ജ് കെ നൗഷാദ് അലി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബാർ അസോസിയേഷൻ വൈസ് പ്രസിഡണ്ട് വിജി.ബി.ജി അധ്യക്ഷത വഹിച്ചു.
.

.
പ്രിയങ്ക എസ് (സബ്ജഡ്ജ്), രവീണ നാസ് (മുൻസിഫ് മജിസ്ട്രേറ്റ്), അജി കൃഷ്ണൻ (ജുഡീഷ്യൽ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ്), സുമൻ ലാൽ (ബാർ അസോസിയേഷൻ സെക്രട്ടറി), ജെതിൻ പി(സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ), പി.എം.തോമസ് (അഡീഷണൽ ഗവൺമെൻറ് പ്ലീഡർ), ദിലീപ് കെ എം (സെക്രട്ടറി, ടി.എൽ.എസ്.സി), എംഎം അബ്ദു റഹിമാൻ,രാജീവൻ, ഇഎം പവിത്രൻ (സ്റ്റാഫ്,കൊയിലാണ്ടി കോടതി) എന്നിവർ സംസാരിച്ചു. ക്ലർക്ക് അസോസിയേഷൻ പ്രസിഡണ്ട് അമൃത സ്വാഗതം പറഞ്ഞു.
