സ്വാതന്ത്ര്യ ദിനാഘോഷപരിപാടികളും സാമൂഹൃ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനവും നടന്നു

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് UP സ്കൂളിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികളും സാമൂഹൃ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനവും നടന്നു. പ്രശസ്ത ഗാന്ധിയനും സർവ്വോദയ സംഘം ട്രസ്റ്റ് ചെയർമാനുമായ കെ.പി മനോജ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ഗാന്ധിയൻ ടി.എ കൃഷ്ണൻ സ്വാതന്ത്രദിന സന്ദേശം നൽകി.
.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുo ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകം സൗജന്യമായി നൽകി. ജാഫർ മാസ്റ്റർ, കെ.പി പ്രിയങ്ക, പ്രയാഗ് എസ്.ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വി. കെ ഷംജ സ്വാഗതവും സാമൂഹൃ ശാസ്ത്ര കൺവീനർ വിപിൻ കണ്ണമ്പത്ത് നന്ദിയും പറഞ്ഞു.
