കൊയിലാണ്ടി കോടതിയിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു

കൊയിലാണ്ടി കോടതിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. എ വിനോദ് കുമാർ പതാക ഉയർത്തി. ബാർ അസോസിയേഷൻ ഹാളിൽ ചേർന്ന ആഘോഷ പരിപാടി ജില്ലാ ജഡ്ജി നൗഷാദലി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വ എ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

സബ്ബ് ജഡ്ജ് വിശാഖ് വി എസ്, ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അജികൃഷ്ണൻ എസ്, മുൻസിഫ് രവീണ നാസ്, ബാർ അസോസിയേഷൻ സെക്രട്ടറി ബിനോയ് ദാസ് വി വി, പ്രോസിക്യൂട്ടർമാരായ പി ജെതിൻ, പി എം തോമസ്, ജവാദ്, കോടതി ജീവനക്കാരായ സുനിൽ കുമാർ കെ എം, രാജീവൻ എ. എന്നിവർ സംസാരിച്ചു. ചടങ്ങിൽ അഡ്വക്കേറ്റ്സ് ക്ലാർക്ക് അസോസിയേഷൻ സെക്രട്ടറി മോഹനൻ സ്വാഗതവും രാമകൃഷ്ണൻ കെ എം നന്ദിയും പറഞ്ഞു.

തുടർന്ന് അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും നേതൃത്വത്തിൽ ദേശഭക്തി ഗാനാലാപനവും, കൊയിലാണ്ടി ബാർ അസോസിയേഷനും അഡ്വക്കേറ്റസ് സോഷ്യൽ വെൽഫെയർ ആൻഡ് സെക്യൂരിറ്റി സ്‌കീം (ആശ്വാസ്) കൊയിലാണ്ടിയും സംയുക്തമായി സംഘടിപ്പിക്കാറുള്ള അഡ്വ ഈ രാജഗോപാലൻ നായർ മെമ്മോറിയൽ ക്വിസ് മത്സരവും നടന്നു.
