ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ സ്വാതന്ത്യദിനാഘോഷം കൊയിലാണ്ടിയിലെ പ്രമുഖ പീഡിയാട്രിഷനും റിട്ട: ക്യാപ്റ്റനുമായ ഡോ: ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ.മുരളി ദേശീയ പതാക ഉയർത്തി. വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉമേശൻ കൊയിലാണ്ടി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ടി.എം രവീന്ദ്രൻ, ഷമീർ വി.കെ., സജിത്ത്. എം.വി, ശൈലജ നമ്പിയേരി എന്നിവർ നേതൃത്വം നൽകി.
