KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം സി കെ ജി ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചിങ്ങപുരം സി കെ ജി ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നഴ്സറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികളുടെ വർണ്ണാഭമായ പരിപാടികളോടെ 79-ാം  സ്വാതന്ത്ര്യ ദിനം അതിഗംഭീരമായി സികെജി ഹയർസെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. സ്കൂളിലെ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗത്തിലെയും എസ് പി സി, ജെ ആർ സി എന്നീ വിഭാഗങ്ങളിലെയും വിദ്യാർത്ഥികളും ഒന്നിച്ചു ചേർന്നപ്പോൾ കലാപരിപാടികൾ ഉന്നത നിലവാരത്തിലേക്ക് എത്തിച്ചേർന്നു.
രാവിലെ 9 മണിയോടെ പ്രിൻസിപ്പൽ ശ്യാമള പി പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം വിദ്യാർത്ഥികൾക്കായി നൽകുകയും ചെയ്തു. വിവിധ മത്സരങ്ങളിലായി സമ്മാനാർഹരായ വിദ്യാർത്ഥികളെ പ്രസ്തുത ചടങ്ങിൽ ആദരിക്കുകയും അവർക്കായി മെമെന്റോ വിതരണം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള പാൽപ്പായസ വിതരണം  അനധ്യാപകരുടേയും സ്കൂളിലെ വിദ്യാർത്ഥികളുടേയും നേതൃത്വത്തിൽ ഭംഗിയായി നടന്നു.
Share news