KOYILANDY DIARY.COM

The Perfect News Portal

ഇൻകം ടാക്സ് മെറിട്ടോറിയൻ അവാർഡ് കൊയിലാണ്ടി സ്വദേശി കെ. കൃഷ്ണകാന്തിന്

കൊയിലാണ്ടി: ഇൻകം ടാക്സ് മെറിട്ടോറിയൻ അവാർഡ് കൊയിലാണ്ടി  സ്വദേശി കെ. കൃഷ്ണകാന്തിന് ലഭിച്ചു. ചെന്നൈ ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറും. കൊയിലാണ്ടി നടേലക്കണ്ടി ഗായത്രിയിൽ ബാലകൃഷ്ണ പണിക്കരുടെ മകനുമാണ് കൃഷ്ണകാന്ത്. ദില്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പുരസ്ക്കാരം സമ്മാനിച്ചു. ഫോറൻസിക് പരിശോധനകളിലൂടെ ടാക്സ് വെട്ടിപ്പ് കണ്ടെത്തുന്നതിലുള്ള വൈദഗ്ദ്യവും നികുതി സംബന്ധമായ പുസ്തകങ്ങളുടെ രചനയും പരിഗണിച്ചാണ് പുരസ്ക്കാരം.

ക്ഷിണേന്ത്യയിൽ നിരവധി ഇൻകം ടാക്സ് പരിശോധനകൾ കൃഷ്ണകാന്ത് നേതൃത്വം നൽകിയിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട്രറേറ്റിലെ ടാക്സ്, ഇൻകം ടാക്സ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുരസ്ക്കാരം നൽകിവരുന്നത്. 2022ൽ പോണ്ടിച്ചേരി ഇൻകം ടാക്സ് വകുപ്പിൻ്റെ മികച്ച സേവനത്തിനുള്ള അവാർഡും കൃഷ്ണകാന്ത് കരസ്ഥമാക്കിയിരുന്നു. അമ്മ കാർത്ത്യായനി ടീച്ചർ. ഭാര്യ: രജത. മകൻ: അക്ഷയ് കൃഷ്ണ, സഹോദരൻ: കൃഷ്ണ രാജ് (കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം)

Share news