KOYILANDY DIARY.COM

The Perfect News Portal

നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈ അണ്ണാനഗർ, കൊട്ടിവാക്കം, വേലാചേരി എന്നിവിടങ്ങളിലാണ് റെയ്ഡ്. കൊച്ചിയില്‍നിന്നുള്ള ആദായ നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്. ആര്യയുടെ ഉടമമസ്ഥതയിലുള്ള സീഷെൽസ് റെസ്റ്റോററ്റുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

ഇന്ന് പുലർച്ചെയോടെ കേരളത്തിൽ നിന്നുള്ള ആദായനികുതി വകുപ്പ് സംഘം ചെന്നൈയിലെത്തി. എട്ട് സംഘങ്ങളായി അഞ്ചിടങ്ങളിലായാണ് പരിശോധന നടത്തുന്നത്. റെസ്റ്റോന്റുകളിലും ഓഫീസുകളിലും ചില സഹ ഉടമകളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി ബ്രാഞ്ചുകളാണ് സീഷെൽസ് റെസ്റ്റോറന്റിനുള്ളത്.

 

ദുബായ് കേന്ദ്രമാക്കിയുള്ള ഒരു കമ്പനിക്കാണ് റെസ്റ്റോറന്റിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് ആര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisements
Share news