എല്ലാവരെയും ഉൾക്കൊള്ളുന്ന കായികവികസനം; മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാവരെയും ഉൾക്കൊള്ളുന്ന, വികേന്ദ്രീകൃത സ്വഭാവത്തിലുള്ള കായികവികസനമാണ് കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കായിക പ്രവർത്തനം ഒരു ജനകീയ പ്രവർത്തനമായിട്ടാണ് സർക്കാർ പരിഗണിക്കുന്നത്. രാജ്യാന്തര കായിക ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങൾക്കിടയിൽ കായിക -വ്യായാമ സാക്ഷരത വളർത്തിക്കൊണ്ടുവരും. തദ്ദേശ സ്ഥാപന സ്പോർട്സ് കൗൺസിലുകളെ പ്രയോജനപ്പെടുത്തി ഇത് സാധ്യമാക്കും. സമാന്തരമായി ഒരു കായിക സമ്പദ്വ്യവസ്ഥകൂടി വളർത്തിയെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ മികച്ച സംഭാവന നൽകുന്ന മേഖലയാക്കി കായികരംഗത്തെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഉച്ചകോടിയിൽ ഇന്ന്

ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബ്
പ്രധാനവേദി കോൺഫറൻസ് ഹാൾ.
വിഷയാവതരണം: രാവിലെ 9 മുതൽ. ‘സ്പോർട്സ് ഇക്കോണമി സെമിനാർ–- 10ന്, സ്പോർട്സ് ഇൻഡസ്ട്രി–-11.30ന്, ഇ–-സ്പോർട്സ്–- പകൽ 2ന്, ഇൻവെസ്റ്റേഴ്സ് കോൺക്ലേവ്–- വൈകിട്ട് 5.30ന്.

വേദി ഒന്ന്: മ്യൂസിക് ബാൻഡ്–
-രാത്രി ഏഴിന്
വേദി മൂന്ന്: സ്പോർട്സ് എക്സ്പോ
വേദി നാല്: അസോസിയേഷനുകളുടെ മാസ്റ്റർ പ്ലാൻ അവതരണം
വേദി അഞ്ച്: സ്റ്റാർട്ടപ് പിച്ച്
വേദി ആറ്:
ബിസിനസ് ടു ബിസിനസ് മീറ്റ്.
വേദി ഒമ്പത്: വൺ ടു വൺ മീറ്റപ്
വേദി 11:
ഇൻസ്റ്റിറ്റ്യൂഷണൽ എക്സിബിഷൻ
വേദി 12: സ്പോർട്സ് ഫിലിം ഫെസ്റ്റിവൽ
വേദി 13:
ഫുഡ് ഫെസ്റ്റിവൽ
