കൊല്ലം മാർക്കറ്റിനോടനുബന്ധിച്ച് നിർമ്മിച്ച ഹാൾ ഉദ്ഘാടനം
കൊയിലാണ്ടി നഗരസഭ കൊല്ലം മാർക്കറ്റിനോടനുബന്ധിച്ച് നിർമ്മിച്ച ഹാളിന്റെ ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഇ.കെ. അജിത്ത്, കെ.ഷിജു, കെ.എ. ഇന്ദിര ടീച്ചർ, നിജില പറവക്കൊടി, സി. പ്രജില, കൗൺസിലർമാരായ പി. രത്നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിം കുട്ടി നഗരസഭാ എഞ്ചിനീയർ കെ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.




