IMA കൊയിലാണ്ടി ശാഖയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു
കൊയിലാണ്ടി: ഐ എം എ കൊയിലാണ്ടി ശാഖയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് ഐഎംഎ ഹാളിൽ നടന്നു. നിയുക്ത ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ. ശശിധരൻ കെ ചടങ്ങിൽ മുഖ്യതിഥിയായിരുന്നു. ഡോ. സലീം പിഎംഎ (പ്രസിഡണ്ട്), ഡോ സുധീഷ് ടി (സെക്രട്ടറി), ഡോ. പ്രദീപൻ പി (ട്രഷറർ), എന്നിവർ സ്ഥാനം ഏറ്റെടുത്തു.

ചടങ്ങിൽ ഡോ. സതീശൻ, ഡോ അഭിലാഷ്, ഡോ. ബാല നാരായണൻ, ഡോ പിഎം രാധാകൃഷ്ണൻ, ഡോ. സദാനന്ദൻ, ഡോ. സുകുമാരൻ എന്നിവരും ഐഎംഎ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
