റാന്നിയിൽ ബിജെപിക്ക് സിറ്റിങ് സീറ്റിൽ കിട്ടിയത് വെറും 35 വോട്ട്
റാന്നി: പത്തനംതിട്ട റാന്നി പഞ്ചായത്തിലെ ഏഴാം വാര്‍ഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് വെറും 35 വോട്ട്. കഴിഞ്ഞ തവണ ബിജെപി 25 വോട്ടിന് ജയിച്ച വാർഡിലാണ് കനത്ത തിരിച്ചടി നേരിട്ടത്. ശബരിമല സ്ഥിതിചെയ്യുന്ന റാന്നി നിയോജക മണ്ഡലത്തിലാണ് പലതരം കുത്തിത്തിരിപ്പുകൾക്ക് ശ്രമിച്ചിട്ടും ബിജെപി ബഹുദൂരം പിന്നിലായത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി അജിമോന് ആണ് 251 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. എൽഡിഎഫ് 413 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി നേടിയത് 162 വോട്ടുകൾ ആണ്. ബിജെപി അംഗം എ എസ് വിനോദ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 2020 ലെ തെരഞ്ഞെടുപ്പിൽ 274 വോട്ടാണ് ബിജെപി സ്ഥാനാർഥി നേടിയത്. എൽഡിഎഫ് 249 വോട്ടും യുഡിഎഫ് 156 വോട്ടും നേടിയിരുന്നു.


പത്തനംതിട്ട മലപ്പുഴശ്ശേരി പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി അശ്വതി പി നായർ ഒരു വോട്ടിന് വിജയിച്ചു. നിലവിലെ സിപിഐ അംഗം ജോലി ആവശ്യത്തിന് വിദേശത്തേക്ക് പോയ സാഹചര്യത്തിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

