പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര ക്ഷേത്രത്തിൽ പാണ്ടിമേളത്തിൻ്റെ സ്വരലാവണ്യത്തിൽ ദീപാരാധന എഴുന്നള്ളിപ്പ്

ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതിക്ഷേത്ര മഹോത്സവത്തിൽ പാണ്ടിമേള അകമ്പടിയിൽ ദീപാരാധനാ എഴുന്നള്ളിപ്പ് നടന്നു. മഹാഗണപതിയുടെ തിടമ്പേറ്റി നടന്ന എഴുന്നള്ളിപ്പിന് കാഞ്ഞിലശ്ശേരി പത്മനാഭൻ ആശാൻ്റെ മേളപ്രമാണത്തിൽ നാദ സംഗീത ലയമാർന്ന പാണ്ടിമേളം അകമ്പടിയായി. മേള കലാരത്നം സന്തോഷ് കൈലാസ്, ദിജിൽ കാഞ്ഞിലശ്ശേരി, ദിൽജിത്ത് ചോയ്യേക്കാട്ട് എന്നിവർ പങ്കെടുത്തു.
.

.
വൈകീട്ട് ചേമഞ്ചേരിപരത്തിക്കുന്ന് സൗഹൃദ സംഘത്തിൻ്റെ ആഘോഷ വരവ്, മുചുകുന്നു പത്മനാഭൻ നമ്പ്യാരുടെ കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ, ക്ഷേത്ര മാതൃസമിതിയുടെ ലളിതാ സഹസ്രനാമാർച്ചന ആരാധ്യ ചെന്നൈയുടെ ഭഗവദ്ഗീത പാരായണം എന്നിവ നടന്നു.
