പിഷാരികാവിൽ ആനയ്ക്ക് മദപ്പാടിൻ്റെ ലക്ഷ്ണം: എഴുന്നള്ളിപ്പിൽ നിന്നും മാറ്റി

കൊയിലാണ്ടി: ആനയ്ക്ക് മദപ്പാടിൻ്റെ ലക്ഷണം. എഴുന്നള്ളിപ്പിൽ നിന്നും മാറ്റി. കൊല്ലം പിഷാരികാവിൽ എഴുന്നള്ളിപ്പിനെത്തിയ ഗജവീരൻ ഗുരുവായൂർ ദേവസ്വത്തിലെ ദേവദാസിനെയാണ് മദപ്പാടിൻ്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് എഴുന്നള്ളിപ്പിൽ നിന്നും മാറ്റിയത്.

വെള്ളിയാഴ്ച വൈകീട്ട് കാഴ്ചശീവേലിക്ക് എഴുന്നള്ളിക്കാനായി കാവിൽ നിന്നുംആനയെ പാപ്പാൻ അഴിക്കാൻ ശ്രമിക്കവെയാണ് മദപ്പാടിൻ്റെ ലക്ഷണങ്ങൾ കണ്ടത്, തുടർന്ന് ആനയെ അഴിക്കാൻ പാപ്പാനെ അനുവദിച്ചില്ല. ഗുരുവായൂരിൽ നിന്നും എലിഫൻ്റ് സ്ക്വാഡ് എത്തി ആനയെ കൊണ്ടു പോകും.


