KOYILANDY DIARY

The Perfect News Portal

പത്തനംതിട്ടയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട നിരണം ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാർഡിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗബാധിത പ്രദേശങ്ങളിലെ മുഴുവൻ പക്ഷികളെയും രണ്ടുദിവസത്തിനുള്ളിൽ കൊന്നൊടുക്കും. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് രോഗ പ്രതിരോധ നടപടികൾ നടത്തുന്നത്.

Advertisements

താറാവ് കർഷകരായ കണ്ണൻമാലിൽ വീട്ടിൽ കുര്യൻ മത്തായി, ഇടത്തിട്ടങ്കരി വീട്ടിൽ മനോജ് ഏബ്രഹാം എന്നിവരുടെ ഏഴായിരത്തോളം താറാവുകളെ രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ആദ്യദിവസം തന്നെ കൊന്നൊടുക്കും. ഇവരുടെ ആയിരത്തോളം താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ‘താറാവുകളെ വിഷം നൽകി കൊന്ന ശേഷം കുഴിച്ചിടുന്ന രീതിയാണ് ഇന്ന് അവലംബിക്കുന്നത്.

 

ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെ രോഗം പ്രതിരോധ നടപടിയുടെ ഭാഗമായി നാളെ കൊന്നൊടുക്കും. പൂർണ്ണമായി കള്ളിങ്ങിന് വിധേയമാക്കിയിരുന്നു. കൊന്നൊടുക്കുന്ന വളർത്തു മൃഗങ്ങളുടെ പ്രായമനുസരിച്ച് ഉടമകൾക്ക് നഷ്ടപരിഹാരം നൽകും. സര്‍വൈലന്‍സ് സോണുകളിൽ നിന്നും പുറത്തേക്കും താറാവുകളേയും മറ്റ് പക്ഷികളേയും കൊണ്ടു പോകുന്നതും കൊണ്ടു വരുന്നതും നിരോധനം ഉണ്ട്.

Advertisements