ഓച്ചിറയിൽ ഉത്സവത്തിനെത്തിച്ച കെട്ടുകാള മറിഞ്ഞുവീണു

ഓച്ചിറയിൽ ഉത്സവത്തിനെത്തിച്ച കെട്ടുകാള മറിഞ്ഞുവീണു. 72 അടി ഉയരമുള്ള കാലഭൈരവൻ എന്ന കെട്ടുകാളയാണ് മറിഞ്ഞത്. സമീപത്തുനിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ അപകടം ഒഴിവായി. കൊല്ലം ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഉത്സവത്തിന് ആണ് കെട്ടുകാളയെ എത്തിച്ചത്. ക്രെയിൻ ഉപയോഗിച്ച് വലിക്കുന്നതിനിടെയാണ് കെട്ടുകാള മറിഞ്ഞത്.
