KOYILANDY DIARY.COM

The Perfect News Portal

മണിപ്പൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു

ന്യൂഡൽഹി: മണിപ്പൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു. ഇംഫാലിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസ് (IRS) അസോസിയേഷന്‍ അറിയിച്ചു. അസോസിയേഷന്‍ ഈ കൊലപാതകത്തെ ശക്തമായി അപലപിച്ചു. ‘ഇംഫാലിലെ ടാക്‌സ് അസിസ്റ്റന്റായ ഷെ. ലെറ്റ്മിന്‍താങ് ഹോക്കിപ്പിന്റെ മരണത്തിലേക്ക് നയിച്ച ആക്രമണം ക്രൂരമായതാണ്’ അവര്‍ ട്വീറ്റില്‍ കുറിച്ചു.

ഡ്യൂട്ടിക്കിടെ നിരപരാധിയായ ഒരു പൊതുപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ഒരു കാരണത്തിനും പ്രത്യയശാസ്ത്രത്തിനുമാകില്ല. ഈ വിഷമ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുകയാണെന്നും അസോസിയേഷന്‍ ട്വീറ്റില്‍ പറയുന്നു. ഇംഫാലിലെ തന്റെ ഔദ്യോഗിക ക്വാട്ടേഴ്‌സില്‍ നിന്ന് മെയ്‌തേയ് അക്രമികള്‍ അദ്ദേഹത്തെ വലിച്ചിഴച്ച് തല്ലിക്കൊന്നു എന്ന കുറിപ്പോടെ ഹോക്കിപ്പിന്റെ ഒരു ഫോട്ടോയും അസോസിയേഷന്‍ പങ്കുവെച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ അഖിലേന്ത്യാ തലത്തിലുളള സംഘടനയാണ് ഇത്.


കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കലാപത്തിന് സാക്ഷ്യം വഹിച്ചതായി പ്രതിരോധ വക്താവ് പറഞ്ഞു. സംഘര്‍ഷത്തില്‍ അകപ്പെട്ട 13,000 പേരെ രക്ഷപ്പെടുത്തി സുരക്ഷിത അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

 

 

Share news