മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

മലപ്പുറം പൂക്കോട്ടുംപാടം തേൾപാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേൾപാറ ശ്രീ കുറുംമ്പ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടി പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങി ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കരടിയെ പിടിക്കാൻ കൂട് വെച്ചത്. നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് കൂട് സ്ഥാപിച്ചിരുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കവളമുക്കട്ട, ഒളർവട്ടം, കൊമ്പൻക്കല്ല്, ടി.കെ കോളനി ഭാഗങ്ങളിൽ ഒന്നര വർഷത്തോളമായി കരടിയുടെ ശല്യമുണ്ടായിരുന്നു. റബർ തോട്ടങ്ങളിൽ സ്ഥാപിച്ച തേൻ പെട്ടികൾ നശിപ്പിക്കുന്നത് പതിവായതോടെയാണ് കൂടുവെച്ചത്.

