മലപ്പുറം ജില്ലയിൽ ഒരാൾക്ക് മങ്കി പോക്സ് രോഗ ബാധയേറ്റതായി സംശയം; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു
മലപ്പുറം ജില്ലയിൽ ഒരാൾക്ക് മങ്കി പോക്സ് രോഗ ബാധയേറ്റതായി സംശയം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചയാൾ നിരീക്ഷണത്തിൽ. ദുബായിൽ നിന്നെത്തിയ മലപ്പുറം ഒതായി സ്വദേശിയാണ് നിരീക്ഷണത്തിലുള്ളത്.

ഇദ്ദേഹത്തെ തിങ്കളാഴ്ച രാവിലെയോടെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ സ്രവ പരിശോധന കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടക്കും.

