KOYILANDY DIARY.COM

The Perfect News Portal

കുഞ്ഞിക്കുളങ്ങരയിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൂക്കാട് കുഞ്ഞിക്കുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് മേൽശാന്തി നീലേശ്വരം ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി. ഊരാളൻ കാഞ്ഞിരക്കണ്ടി ദേവദാസൻ പ്രസിഡണ്ട് ശശി പാലക്കൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സഹസ്ര ദീപ സമർപ്പണം, ചേലിയ കഥകളി വിദ്യാലയം അവതരിപ്പിച്ച കഥകളി, ഗൗരീനന്ദൻ അവതരിപ്പിച്ച തായമ്പക എന്നിവ നടന്നു.
  • 14ന് ഗണേശ് കലാകൂട്ടത്തിന്റെ ഭക്തി ഗാനസുധ, എസ്. സംഗീതിന്റെ തായമ്പക,
  • 15ന് എസ്.എസ് ഓർക്കസ്ട്ര പയ്യന്നൂർ ഒരുക്കുന്ന ഗാനമേള,
  • 16 ന് മാർഗി രഹിത കൃഷ്ണദാസിന്റെ വിശേഷാൽ തായമ്പക, ഗോഗുലം നൃത്ത വൃദ്യാലയം പൂക്കാട് ഒരുക്കുന്ന നൃത്തസന്ധ്യ,
  • 17ന് മഹാഗണപതി ഹോമം, മുചുകുന്ന് പത്മ നാഭന്റെ ഓട്ടൻ തുള്ളൽ, കോഴിക്കോട് സങ്കീർത്തനയുടെ സാമൂഹ്യ നാടകം ” ചിറക് “, പാണ്ടിമേളത്തോടെയുള്ള വില്ലെഴുന്നള്ളിപ്പ് എന്നിവ നടക്കും.
  • 18 ന് എണ്ണയാട്ടത്തോടെ ഉത്സവം സമാപിക്കും.
Share news