കോഴിക്കോട് കാരശ്ശേരി മലാം കുന്നില്‍ മദ്യലഹരിയില്‍ യുവാവ് കിണറ്റില്‍ ചാടി

കോഴിക്കോട് കാരശ്ശേരി മലാം കുന്നില്‍ മദ്യലഹരിയില്‍ യുവാവ് കിണറ്റില്‍ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാംകുന്ന് സ്വദേശി ആകസ്മിത് (24) ആണ് മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയത്. കിണറ്റില്‍ ചാടിയ യുവാവിനെ മുക്കം ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് റസ്‌ക്യു നെറ്റ് ഉപയോഗിച്ച് രക്ഷപെടുത്തി. തലക്കുള്‍പ്പെടെ പരിക്കേറ്റ യുവാവ് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടാക്കിയ യുവാവ് കിണറ്റില്‍ ചാടുകയായിരുന്നു.
