KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ ജെഡിഎസ് എന്നും ഇടതുപക്ഷത്തിനൊപ്പം; ഇ പി ജയരാജൻ

കണ്ണൂർ: കേരളത്തിൽ ജെഡിഎസ് എന്നും ഇടതുപക്ഷത്തിനൊപ്പമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ബിജെപി – ആർഎസ്എസ് വിരുദ്ധ നിലപാടാണ് എന്നും അവർ സ്വീകരിച്ചിട്ടുള്ളത്. ജെഡിഎസ് സംസ്ഥാന നേതൃത്വം ഇക്കാര്യം  വിശദീകരിച്ചതുമാണെന്നും ഇ പി പറഞ്ഞു. ബിജെപി– ജെഡിഎസ് ബന്ധം പിറണായി വിജയൻ അറിഞ്ഞുകൊണ്ടാണെന്ന് ദേവഗൗഡ പറഞ്ഞത് ഓർമ്മക്കുറവുകൊണ്ടാകും.

സാമാന്യബോധമുള്ള ആരും പിണറായി വിജയനെ കുറിച്ച് അങ്ങിനെ പറയില്ല. പ്രസ്താവനയ്ക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കണം. ബിജെപിക്കെതിരെയും വർഗീയശക്തികൾക്കെതിരെയും കടുത്ത നിലപാടെടുത്ത നേതാക്കളിൽ ഒരാളാണ് പിണറായി വിജയൻ. സിപിഐ എമ്മിൻറെ നയപരിപാടികൾക്കും പ്രവർത്തനങ്ങൾക്കും അനുസൃതമായ നിലപാടാണ് അദ്ദേഹമെടുക്കുകയെന്നും ഇ പി പറഞ്ഞു.

 

Share news